നിസ്ഥാര്‍ പാട്ടേലിനെ പ്രവാസി വെല്‍ഫെയര്‍ കാസറഗോഡ് ജില്ലാ ആദരിച്ചു

ദോഹ. പഴയകാല ഫുട്‌ബോള്‍ താരവും ഖത്തര്‍ പ്രവാസി കായിക രംഗത്തു മികച്ച സംഭാവന നല്‍കിയ ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം വൈസ് പ്രസിഡന്റ് കാസറഗോഡ് കോടിക്കുളം സ്വദേശി നിസ്ഥാര്‍ പാട്ടേലിനെ പ്രവാസി വെല്‍ഫെയര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു.
പ്രവാസി വെല്‍ഫെയര്‍ ഹാളില്‍ നടന്ന ജില്ലാ സാഹോദര്യ സംഗമത്തിലാണ് ആദരിച്ചത്.അതോടപ്പം നടന രംഗത്തു മികച്ച അഭിനയം കാഴ്ച വെക്കുന്ന നടന്‍ ലത്തീഫ് വടക്കേകാട്, പത്ത്, പന്ത്രണ്ട് ക്‌ളാസുകളില്‍ ജില്ലയില്‍ നിന്നും മികച്ച വിജയം വരിച്ച വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിച്ചു.
പ്രശസ്ത ഗായകന്‍ റാഫി നീലേശ്വരം ലഹരി വിരുദ്ധ ഗാനം ആലപിച്ചു, ലത്തീഫ് വടക്കേകാട് ലഹരി ദുഷ്യങ്ങള്‍ വരച്ചു കാണിക്കുന്ന ഏകാംഗ നാടകവും അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹന്‍, ജില്ലാ പ്രസിഡന്റ് ഷബീര്‍ ടി എം സി, സംസ്ഥാന കമ്മറ്റി അംഗവും മുന്‍ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടി കെ, സംസ്ഥാന ഭാരവാഹികളായ അനീസ് മാള, ഷാഫി ഇദ്‌റീസ്, നജ്‌ല നജീബ്, ജില്ലാ ഭാരവാഹികള്‍ ആയ റമീസ്, സിയാദ് അലി, ഫഹദ്, ഷകീല്‍, ജമീല, നടുമുറ്റം സെക്രട്ടറി ഫാത്തിമ തസ്നീം എന്നിവര്‍ പങ്കെടുത്തു.
