Uncategorized

ടിഎം രാധാകൃഷ്ണന് ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി സ്വീകരണം നല്‍കി

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ കൊടുവള്ളിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ടിഎം രാധാകൃഷ്ണന് ഇന്‍കാസ് ഒഐസിസി ഖത്തര്‍ കൊടുവള്ളി കമ്മറ്റി സ്വീകരണം നല്‍കി.

ഇന്‍കാസ് ഒഐസിസി ജില്ലാ വൈ:പ്രസിഡന്റ് ബെന്നി കൂടത്തായ് ഉപഹാരം കൈമാറി. നിയോജക മണ്ഡലം പ്രസിഡന്റ് റഹീം കൊടുവള്ളി ഷാള്‍ അണിയിച്ചു.ജില്ലാ എക്‌സികുട്ടീവ് മെമ്പര്‍ ശമീര്‍ എരഞ്ഞിക്കോത്ത്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റിഷാദ് പള്ളിമുക്ക്, ടിഎം ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!