Breaking News

2022ലെ ആദ്യ ആറ് മാസങ്ങളില്‍ ഖത്തറിലെഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉപയോഗിച്ചത് 15 മില്യണിലധികം യാത്രക്കാര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തിലെ മികച്ച എയര്‍പോര്‍ട്ടിനുള്ള അംഗീകാരം നേടിയ ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2022ലെ ആദ്യ ആറ് മാസങ്ങളില്‍ ഉപയോഗിച്ചത് 15 മില്യണിലധികം യാത്രക്കാര്‍ .

ഖത്തര്‍ ന്യൂസ് ഏജന്ഡസിയുടെ റിപ്പോര്‍ട്ട് പ്രകാരം 15.6 മില്യണ്‍ യാത്രക്കാര്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിമാനത്താവളം സര്‍വീസ് നടത്തിയതിന്റെ മൂന്നിരട്ടിയാണിത്. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഞായറാഴ്ച പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2021 ന്റെ ആദ്യ പകുതിയില്‍ എച്ച്‌ഐഎയിലെ യാത്രക്കാരുടെ എണ്ണം 5.9 ദശലക്ഷമായിരുന്നു.

2022-ന്റെ ആദ്യ പകുതിയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വിമാനങ്ങളുടെ ചലനം 33.2 ശതമാനം വര്‍ധിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022-ന്റെ ആദ്യ പകുതിയില്‍ എയര്‍ ചരക്കും തപാലും 9.4 ശതമാനം ഇടിവ് കാണിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!