Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദേശീയ ചലചിത്ര പുരസ്‌കാരം, അപര്‍ണ ബാലമുരളിയുടെ അവാര്‍ഡില്‍ ഖത്തര്‍ മലയാളികള്‍ക്കും ആഹ്‌ളാദം

അമാനുല്ല വടക്കാങ്ങര

ദോഹ. അറുപത്തെട്ടാമത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അപര്‍ണ ബാലമുരളിയുടെ അവാര്‍ഡില്‍ ഖത്തര്‍ മലയാളികള്‍ക്കും ആഹ്‌ളാദം .


ഖത്തറിലെ സംഗീത വേദികളില്‍ ബാല മുരളിയും ശോഭയും നിറഞ്ഞുനില്‍ക്കുകയും നിരവധി സാംസ്‌കാരിക പരിപാടികളുടെ ഭാഗമാവുകയും ചെയ്തിരുന്നു.

ഖത്തറിലെ സംഗീതജ്ഞനായ കരുണ്‍ മേനോന്‍ അമ്മാവനാണ് .

അപര്‍ണ കുറച്ച്കാലം ദോഹയിലുണ്ടായിരുന്നു. ഗായികയായും നര്‍ത്തകിയായും നടിയായുമൊക്കെ തിളങ്ങുന്ന യുവകലാകാരിയുടെ വളര്‍ച്ചയുടെ തൊപ്പിയിലെ പുതിയ പൊന്‍തൂലവാണ് ദേശീയ പുരസ്‌കാരം.


ഖത്തറിലെ കലാരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ബാല മുരളിയുടേയും ശോഭയുടേയും മകളായ അപര്‍ണക്ക് സുരറൈ പ്രോട്രി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്.

Related Articles

Back to top button