Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

75 അല്‍ ഫുര്‍ജാന്‍, അല്‍ അസാബ് ഷോപ്പുകളുടെ പൊതു ലേലം ജനുവരി 3 ന് ആരംഭിക്കും

ദോഹ. 75 അല്‍ ഫുര്‍ജാന്‍, അല്‍ അസാബ് ഷോപ്പുകളുടെ പൊതു ലേലം ജനുവരി 3 ന് ആരംഭിക്കുമെന്ന് ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക് അറിയിച്ചു. അല്‍ ഫുര്‍ജാന്‍, അല്‍ അസാബ് മാര്‍ക്കറ്റ് പ്രോജക്റ്റുകളില്‍ പിന്നീട് പ്രഖ്യാപിക്കുന്ന വ്യവസ്ഥകള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായാണ് വാണിജ്യ ഷോപ്പുകള്‍ പൊതു ബിഡ്ഡിംഗ് വഴി അനുവദിക്കുക. ലഭ്യമായ 75 വാണിജ്യ ഷോപ്പുകള്‍ക്കായി പൊതു ബിഡ്ഡിംഗ് ആരംഭിക്കുമെന്നും ക്യുഡിബിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ആസ്വാഖ് റിയല്‍ എസ്റ്റേറ്റ് മാനേജ്മെന്റ് കമ്പനിയിലൂടെ ജനുവരി 3-ന് ആപ്ലിക്കേഷന്‍ വിന്‍ഡോ തുറന്ന് ജനുവരി 21 വരെ തുടരുമെന്നും ക്യുഡിബി ചൂണ്ടിക്കാട്ടി.

Related Articles

Back to top button