Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സോഷ്യല്‍ ഫോറം ഈദ് മിലാന്‍ കള്‍ച്ചറല്‍ പരിപാടി ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ചെറിയപെരുന്നാളിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഐസിസി അശോകാ ഹാളില്‍ സംഘടിപ്പിച്ച ഈദ് മിലാന്‍ കള്‍ച്ചറല്‍ പരിപാടി ജനബാഹുല്യം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ‘സെലിബ്രെറ്റിങ് അവര്‍ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി’ എന്ന തീമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള കലാകാരന്മാര്‍ പങ്കെടുത്തു. കോല്‍ക്കളി (കേരളം) സിലമ്പം, തപ്പു (തമിഴ്നാട്), ടിപ്പു സുല്‍ത്താന്‍ സ്‌കിറ്റ് (കര്‍ണാടക) തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

പുതായി അണിയിച്ചൊരുക്കിയ സോഷ്യല്‍ ഫോറം ഒഫീഷ്യല്‍ വെബ്സൈറ്റ് (www.indianoscialforum.com) സോഷ്യല്‍ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാള്‍ സമൂഹത്തിനായി സമര്‍പ്പിച്ചു.

ഈ വര്‍ഷം മുതല്‍ തുടക്കം കുറിച്ച ‘അബ്ദുല് ലത്തീഫ് മടിക്കേരി മെമ്മോറിയല്‍ ഹ്യുമാനിറ്റേറിയന്‍ ആക്ടിവിസ്റ്റ് അവാര്‍ഡ്’ മുഖ്യാതിഥി ഐസിസി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു തമിഴ്നാട് സ്വദേശിയും സോഷ്യല്‍ ഫോറം സെക്രട്ടറിയുമായ ബഷീര്‍ അഹ്‌മദിന് നല്‍കി.

സോഷ്യല്‍ ഫോറം സെക്രട്ടറിയായിരുന്ന അബ്ദുല്‍ ലത്തീഫ് മടിക്കേരി ഖത്തറിലെ പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ സമര്‍പ്പിച്ച സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ സോഷ്യല്‍ ഫോറം ഇത്തരമൊരു അവാര്‍ഡിന് തുടക്കം കുറിച്ചത്.

വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് വിനോദ് നായര്‍ (ഐസിബിഎഫ്) ഫയാസ് അഹമ്മദ് (കെഎംസിഎ), ഷഫഖാത്ത് (എച്‌ഐ എഫ്), ഹസ്സന്‍ (സേഫ്റ്റി പ്ലസ്), സിയാഉല്‍ ഹഖ്, ഇംതിയാസ് (എഎംയു) തുടങ്ങിയവര്‍ അതിഥികളായിരുന്നു. സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറിമാരായ ഉസ്മാന്‍ മുഹമ്മദ് സ്വാഗതവും സഈദ് കൊമ്മാച്ചി നന്ദിയും പറഞ്ഞു.

സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പരിപാടി വീക്ഷിക്കാനായി എത്തിയിരുന്നത്. ടീ ടൈം, നോവല്ലെ കമ്യൂണിക്കേഷന്‍സ്, സേഫ്റ്റി പ്ലസ്, ഓപ്ഷ്യന്‍സ് ഖത്തര്‍ എന്നിവരായിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകര്‍.

Related Articles

Back to top button