Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ഫോട്ട ക്രിസ്മസ്-പുതുവത്സര കുടുംബ സംഗമം നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ, ഫ്രണ്ട് ഓഫ് തിരുവല്ലാ (ഫോട്ട) യുടെ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സര കുടുംബ സംഗമം നടത്തി. തിരുവല്ല എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലുംനി രക്ഷാധികാരി ജോണ്‍ സി എബ്രഹാം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ച മീറ്റിംഗില്‍ തോമസ് കുര്യന്‍ നെടുംത്തറയില്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി റെജി കെ ബേബി നന്ദിയും പറഞ്ഞു.

സാമുഹിക ആതുര ശുശ്രുഷ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനു തിരുവല്ലാ സ്വദേശി റീന തോമസിനെ മീറ്റിംഗില്‍ ആദരിച്ചു, 16 വര്‍ഷമായി റീന ഹമദ് ആശുപത്രിയില്‍ ആതുര ശുശ്രുഷ രംഗത്തും ഒപ്പം ദോഹയിലെ സാമുഹിക സേവനരംഗത്തും പ്രവര്‍ത്തിക്കുന്നു.

ഫിഫാ ലേകകപ്പ് 2022 ഫുട്‌ബോള്‍ മാമാങ്കത്തിനു വളണ്ടിയര്‍ സേവനമനുഷ്ടിച്ച ജോഷ് ജിജി, ജോണ്‍ സജി എന്നിവരെ ആദരിച്ചു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ 2023 ലെ മെംബെര്‍ഷിപ് ക്യാമ്പയിന്‍ അഡ്വ.കെ. ജെ. സെബാസ്റ്റ്യന്‍, തോമസ് വര്‍ഗിസ്, റജി അലക്‌സാണ്ടര്‍ എന്നിവര്‍ക്ക് ഫോം നല്‍കി ഫോട്ടാ പ്രസിഡണ്ട് ഉല്‍ഘാടനം ചെയ്തു.

അനീഷ് ജോര്‍ജ് മാത്യു, വില്‍സണ്‍ പോത്തന്‍, കുരുവിള ജോര്‍ജ് ആലിസ് റെജി, ഗീതാ ജിജി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ദോഹയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനസന്ധ്യ ഫോട്ടാ അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച കലാ പരിപാടികള്‍ എന്നിവ കുടുംബ സംഗമത്തിന് കൊഴുപ്പുക്കൂട്ടി.

Related Articles

Back to top button