Uncategorized

ഗിഫ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രവാസി ബന്ധു ഡോ. എസ്. അഹ് മദിന് സമ്മാനിച്ചു

 

ദോഹ. പ്രവാസി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും സാധ്യമായ പരിഹാരങ്ങള്‍ക്കായി നിരന്തരം പോരാടുകയും ചെയ്യുന്ന പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദിനെ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ (ഗിഫ) 2022 ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രവാസി ബന്ധു ഡോ. എസ്. അഹ് മദിന് സമ്മാനിച്ചു . ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെ യു.എ.ഇ. ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഉബൈദ് ഖലീഫ ബക്കീത്ത് അബ്ദുല്ല അല്‍കഅബിയാണ് അവാര്‍ഡ് സമ്മാനിച്ചത്.

ഗിഫ ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ ഒരു ലക്ഷത്തി ഒന്ന് രൂപയുടെ ചെക്കും ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര പ്രശസ്തി പത്രവും സമ്മാനിച്ചു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍, മീഡിയ പ്‌ളസ് സി.ഇ. ഓ ഡോ. അമാനുല്ല വടക്കാങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Related Articles

Back to top button
error: Content is protected !!