Breaking News
ഖത്തറില്‍ ഇന്ന് മുതല്‍ തണുപ്പ് കൂടാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് പ്രകാരം ഖത്തറില്‍ ഇന്ന് മുതല്‍ തണുപ്പ് കൂടാന്‍ സാധ്യത . ഇന്ന് മുതല്‍ ജനുവരി 21 ശനിയാഴ്ച വരെ താപനില ഇനിയും കുറയാന്‍ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാത്രിയില്‍ താപനില 12-16 ഡിഗ്രി സെല്‍ഷ്യസിലും പകല്‍ സമയത്ത് 18-21 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകുമെന്നാണ് പ്രവചനം.
ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകാനിടയുള്ളതിനാല്‍ കടലില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ തിരമാലകള്‍ 3 മുതല്‍ 7 അടി വരെ ഉയരും. വൈകുന്നേരം 11 അടി വരെ ഉയരാം.
ഈ കാലയളവില്‍ നീന്തല്‍, ബോട്ട് യാത്രകള്‍, സ്കൂബാ ഡൈവിംഗ്, ഡൈവിംഗ്, സര്‍ഫിംഗ്, ഫിഷിംഗ് ടൂറുകള്‍, വിന്‍ഡ്സര്‍ഫിംഗ് തുടങ്ങിയ സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് വകുപ്പ് ശുപാര്‍ശ ചെയ്തു.