Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ:ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട് . റോഡ് സുരക്ഷാ രംഗത്ത് രാജ്യം നടപ്പാക്കുന്ന നൂതന നടപടികളും നിയമലംഘകരെ പിടി കൂടി മാതൃകാപരമായി ശിക്ഷിക്കുന്നതടക്കമുള്ള മുന്നേറ്റങ്ങളുമാണ് രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനാളുകള്‍ ഖത്തറിലെത്തിയെങ്കിലും ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

2021-ലെ അതേ മാസത്തിലെ 196,185-ല്‍ നിന്ന് 2022 ഡിസംബറില്‍ മൊത്തം ട്രാഫിക് നിയമലംഘനങ്ങള്‍ 61.2 ശതമാനം കുറഞ്ഞ് 76,160 ആയി.

Related Articles

Back to top button