സ്പീക്കേര്‍സ് ക്ലബ്ബ് ഉല്‍ഘാടനം ചെയ്തു
ദോഹ. ഡബ്ല്യുഎംസി ഖത്തറിന്റെ അംഗങ്ങള്‍ക്ക് പ്രസംഗ പരിശീലനം നല്‍കാനായി രൂപീകൃതമായ സ്പീക്കേര്‍സ് ക്ലബ്ബിന്റെ ഔപചാരികമായ ഉല്‍ഘാടനം യൂത്ത് എംപവര്‍മെന്റ് കണ്‍വീനര്‍ രഞ്ജിത് ചാലിന് ലോഗോ കൈമാറികൊണ്ട് ചെയര്‍മാന്‍ വിഎസ് നാരായണന്‍ മോഡേണ്‍ ആര്‍ട്ട്‌സ് സെന്ററില്‍ നിര്‍വഹിച്ചു.
ഡബ്ല്യുഎംസി ഖത്തര്‍ പ്രസിഡണ്ട് സുരേഷ് കരിയാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജന. സെക്രട്ടറി കാജല്‍ സ്വാഗത പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് ആശംസാ പ്രസംഗം നടത്തി.
ഒഡീഷ്യയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ബാഷ്പാഞ്ജലികളര്‍പ്പിച്ചുകൊണ്ട് യോഗം ഒരുമിനുട്ട് മൗനം ആചരിച്ചു.
പ്രസംഗ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്ത ആദ്യ ബാച്ചിലെ 15 പേര്‍ ‘ഹൈസ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മകള്‍’എന്ന വിഷയത്തില്‍ അധിഷ്ഠിതമായി പ്രഭാഷണം നടത്തി. സ്പീക്കേര്‍സ് ക്ലബ്ബിലെ ആദ്യ പ്രഭാഷണം യൂത്ത് ഫോറം പ്രസിഡണ്ട് ഫാസില്‍ നിര്‍വ്വഹിച്ചു.
ആദ്യ ക്ലാസ്സ് ജോയിന്റ് ട്രഷറര്‍ ബിനുപിള്ളയുടെ നന്ദിപ്രകടനത്തോടെ അവസാനിച്ചു.