Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

വിശുദ്ധ ഖുര്‍ആനിന്റെ കോപ്പി കത്തിക്കാനുള്ള സ്വീഡിഷ് അധികൃതരുടെ അനുമതിയെ ഖത്തര്‍ ശക്തമായി അപലപിച്ചു

ദോഹ: സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിക്കാന്‍ സ്വീഡിഷ് അധികൃതരുടെ അനുമതിയെ ഖത്തര്‍ ശക്തമായി അപലപിച്ചു .ഈ ഹീന കൃത്യം ലോകമെമ്പാടുമുള്ള രണ്ട് ബില്യണ്‍ മുസ്ലിംകളെ പ്രത്യേകിച്ച് ഈദുല്‍ അദ്ഹ ആഘോഷവേളയില്‍ പ്രകോപിപ്പിക്കുന്നതാണ് .

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വിശുദ്ധ ഖുര്‍ആനിനെതിരെയുള്ള ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ അനുവദിക്കുന്നത് വിദ്വേഷവും അക്രമവും വളര്‍ത്തുമെന്നും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മൂല്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും വെറുപ്പുളവാക്കുന്ന ഇരട്ടത്താപ്പ് വെളിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button