Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന് മുന്നോടിയായി ഏഷ്യയിലെമ്പാടുമുള്ള ഫാന്‍ ലീഡര്‍മാര്‍ ഖത്തര്‍ സന്ദര്‍ശിക്കും

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന് മുന്നോടിയായി ഏഷ്യയിലെമ്പാടുമുള്ള ഫാന്‍ ലീഡര്‍മാര്‍ ഖത്തര്‍ സന്ദര്‍ശിക്കും. എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ന് വിസിലുയരുവാന്‍ ഒരു മാസം മാത്രം ശേഷിക്കെ,ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 24 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഫാന്‍ ലീഡര്‍മാര്‍ ഇന്നലെ മുതല്‍ തന്നെ സന്ദര്‍ശനം ആരംഭിച്ചിട്ടുണ്ട്.

ആതിഥേയ രാജ്യം എന്ന നിലയില്‍ ഖത്തര്‍ വാഗ്ദാനം ചെയ്യുന്ന വിശാലമായ അനുഭവങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ പ്രതിനിധി സംഘം സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്‌കാരിക ആകര്‍ഷണങ്ങളും പര്യവേക്ഷണം ചെയ്യുകയും ചെയ്യും.

”ആരാധകരാണ് ടൂര്‍ണമെന്റിന്റെ ഹൃദയം. രാജ്യത്തിന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതിനും ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ ആരാധകര്‍ക്ക് എന്ത് പ്രതീക്ഷിക്കാം എന്നതിന്റെ പ്രിവ്യൂ നല്‍കുന്നതിനും ഭൂഖണ്ഡത്തിലെമ്പാടുമുള്ള ഞങ്ങളുടെ സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ”എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 പ്രാദേശിക ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലെ ഫാന്‍ എന്‍ഗേജ്മെന്റ് സീനിയര്‍ മാനേജര്‍ ഫൈസല്‍ ഖാലിദ് പറഞ്ഞു.

Related Articles

Back to top button