Breaking News

ഖത്തറിന് ഇന്ന് ആശ്വാസ ദിനം, കോവിഡ് മരണങ്ങളില്ല, 114 രോഗികള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ഇന്ന് ആശ്വാസ ദിനം, കോവിഡ് മരണങ്ങളില്ല, 114 രോഗികള്‍ മാത്രം . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14702 പരിശോധനകളില്‍ 45 യാത്രക്കാര്‍ക്കടക്കം 114 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. . രാജ്യത്ത്് മൊത്തം 600 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന്
127 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1621 ആയി .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 60 ആയി. പുതുതായി ഒരാളാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 30 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button
error: Content is protected !!