Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മാപ്പിള കലാ അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ: മാപ്പിള കലാ അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് മീറ്റും ഇഫ്താര്‍ സംഗമവും വകറ സെഞ്ച്വറി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
പരിപാടി അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂര്‍ ഉല്‍ഘാടനം ചെയ്തു .

പ്രശസ്ത കവിയും എഴുത്തുകാരനുമായ ഒ എം കരുവാരക്കുണ്ട് മാഷിനെക്കുറിച്ചു അക്കാദമി ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം സംവിധാനം ചെയ്യുന്ന ഇശല്‍ വഴികളിലൂടെ ഒ എം എന്ന ഡോക്യുമെന്ററി ബലി പെരുന്നാളിന് മുമ്പ് പുറത്തിറക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. അക്കാദമി രക്ഷാധികാരികളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അലവി വയനാട് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഫ്താര്‍ സംഗമത്തില്‍ സെക്ക്രട്ടറി നവാസ് സ്വാഗതവും ട്രഷറര്‍ ബഷീര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button