Uncategorized
ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ തുടരുന്നു
ദോഹ. ഖത്തറില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ തുടരുന്നു. സൂഖ് വാഖിഫിലും വക്‌റ സൂഖിലും കതാറയിലും നടക്കുന്ന മനോഹരമായ ഫയര്‍ വര്‍ക്‌സും ബീച്ചുകളിലും കോര്‍ണിഷിലുമുള്ള ഒത്തുചേരലുകള്‍ക്കും പുറമേ നിരവധി പേര്‍ മരുഭൂമിയിലൂടെ സാഹസിക യാത്രകള്‍ നടത്തിയും ഈദാഘോഷം സവിശേഷമാക്കി. പഴയ ദോഹ തുറമുഖവും, മുശൈരിബ് ഡൗണ്‍ ടാണും ലുസൈല്‍ ബോളിവാഡുമൊക്കെ ഈദ് തിരക്കിനാല്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ ആഘോഷം എല്ലാ ദിക്കുകളിലും അല തല്ലുകയായിരുന്നു.
ഇന്ന് രാത്രിയോടെ ആഘോഷ പരിപാടികള്‍ ഏറെക്കുറെ അവസാനിക്കും.