Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം ഖത്തറിന്

ദോഹ. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) എയര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയുടെ (എടിസി) അധ്യക്ഷനായി ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടു.

കാനഡയിലെ മോണ്‍ട്രിയലിലെ ആസ്ഥാനത്ത് നടന്ന ഐസിഎഒ കൗണ്‍സില്‍ യോഗത്തില്‍ ഐസിഎഒ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ ഐസിഎഒ കൗണ്‍സിലിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയായ എസ്സ അബ്ദുല്ല അല്‍ മാല്‍ക്കിയെ എടിസി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു.

ഖത്തറിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ഖത്തറിന്റെ ഫലപ്രദമായ സംഭാവനകള്‍ക്കും നേതൃത്വം നല്‍കുന്നതുമായ അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരമാണെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി പറഞ്ഞു.

Related Articles

Back to top button