Breaking News
‘മികച്ച ഈത്തപ്പഴ ബാസ്ക്കറ്റ്’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ദോഹ.സൂഖ് വാഖിഫ് മാനേജ്മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന , പത്താമത് പ്രാദേശിക ഈത്തപ്പഴ ഉത്സവത്തിന്റെ ഒരു പ്രധാന ആകര്‍ഷണമായ ‘മികച്ച ഈത്തപ്പഴ ബാസ്ക്കറ്റ്’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
‘ഖലാസ്’ ഈത്തപ്പഴ വിഭാഗത്തില്‍, ഒന്നാം സ്ഥാനം അബ്ദുല്‍ഹാദി സുലൈമാന്‍ ഹൈദറിന്റെ ഫാമിന് ലഭിച്ചു. ഖലീല്‍ മന്‍സൂര്‍ അല്‍ ഹജ്രിയുടെ അവകാശികളുടെ ഫാം രണ്ടാം സ്ഥാനവും അബ്ദുല്‍ഹമീദ് അല്‍ അന്‍സാരിയുടെ അവകാശികള്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
‘ഷിഷി’ ഈത്തപ്പഴ വിഭാഗത്തില്‍ അലി ഇബ്രാഹിം അല്‍ മാല്‍ക്കിയുടെ ഫാമിനാണ് ഒന്നാം സ്ഥാനം. യൂസഫ് അഹമ്മദ് അല്‍ താഹറിന്റെ ഫാം രണ്ടാം സ്ഥാനവും, ഷെയ്ഖ് നാസര്‍ ബിന്‍ ജാസിം അല്‍-താനിയുടെ ഫാം മൂന്നാം സ്ഥാനവും നേടി.


