
ഖത്തര്‍ വാക്‌സിനേഷന്‍ ക്യാമ്പയില്‍ അന്ത്യഘട്ടത്തിലേക്ക്, 90.2 ശതമാനവും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തു
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : ഖത്തറില്‍ കോവിഡിനെതിരെയുള്ള ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ അന്തിമഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. പന്ത്രണ്ട് വയസിന് മീതെയുള്ള ജനസംഖ്യയില്‍ 90.2 ശതമാനവും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തതായി പൊതുജാരോഗ്യ മന്ത്രാലയം അറിയിച്ചു. 76.2 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
മൊത്തം ജനങ്ങളെ പരിഗണിക്കുമ്പോള്‍ 77.9 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തപ്പോള്‍ 66.1 ശതമാനം പേരാണ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്.
രാജ്യത്ത് ഇതിനകം 4067088 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്.