Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

കുപ്പി

വിനേഷ് ഹെഗ്ഡെ

വഴിതെറ്റി പോയൊരു ജീവിത വീഥിയില്‍
നിര നിരയായവര്‍ കാത്തു നിന്നു..
അവിടില്ല തര്‍ക്കങ്ങള്‍ വര്‍ണ്ണ വിദ്വേഷങ്ങള്‍
ഒരു ചിന്ത മദ്യത്തിന്‍ കുപ്പി മാത്രം ..
നാടിന്‍ പ്രതീക്ഷയാം യുവജന സിരകളില്‍
ലഹരി തന്‍ മാലിന്യം ഒഴുകീടവേ …
ജനനവും പ്രണയവും ഒടുവിലായ് മരണവും ലഹരിതന്‍ ആഘോഷ വേദിയായി ..
ജീവിത സത്യമാം സുഖദുഃഖ വേളയില്‍ കൂട്ടിനായ് വന്നൊരാ ലഹരിയാം പക്ഷികള്‍ ..
സ്വപ്നങ്ങള്‍ വര്‍ണ്ണമായ് ദുഃഖങ്ങള്‍ മരവിച്ചു മാസ്മര സ്വര്‍ഗ്ഗം പണിഞ്ഞീടുന്നു..
അറിയാതെ സിരകളില്‍ അരുമയായ് പാകുന്നു ലഹരിതന്‍ അടിമത്വ വിത്തുകളും…
യവ്വന യാത്രാതന്‍ ചുടുചോര ചിന്തകള്‍ ലഹരിയില്‍ ആനന്ദ നൃത്തം ചവിട്ടുന്നു ..
ഉദരത്തില്‍ നുരയുന്ന വിഷമദ്യ തിരകളില്‍ കരളൊന്നു വാടി തളര്‍ന്നു പോയി ..
ഒടുവില്‍ ലഹരിതന്‍ അടിമയായ് ജീവിതം അടിതെറ്റി സ്വപ്നങ്ങള്‍ ഉഴറീടവെ ..
സ്വാന്ത്വനമായ് വന്ന ലഹരിയാം പക്ഷികള്‍ കഴുകന്റെ ചിറകുമായ് അലറീടുന്നു…
ഇനിയില്ല മറുവഴി ജീവിത പാതയില്‍ ലഹരിതന്‍ അടിമത്വം വാണീടവേ..
കാലമാം പ്രളയത്തില്‍ വറ്റിച്ച കുപ്പികള്‍ നോക്കി ചിരിക്കുന്നു മൂഢനാം മര്‍ത്യനെ..

Related Articles

Back to top button