Local News

ഫിലിപ്പ് മമ്പാടിനെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരിച്ചു

ദോഹ.ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും സുപ്രസിദ്ധ മോട്ടിവേഷനല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ്പ് മമ്പാടിനെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ആദരിച്ചു.
അല്‍ മുഫ്ത മീറ്റിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി രജ്ഞിത് ചാലില്‍ സ്വാഗതമാശംസിച്ചു.
ചടങ്ങില്‍ വച്ച് ഫിലിപ്പ് മമ്പാടിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മെമന്റൊ നല്‍കി ആദരിച്ചു.

കഴിഞ്ഞ പതിനേഴ് വര്‍ഷമായി ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നിരവധി പ്രഭാഷണങ്ങളും , കൗണ്‍സിലിംഗുകളും കേരളത്തിലും വിദേശത്തും നിരന്തരമായി നടത്തികൊണ്ടിരിക്കുന്ന ഫിലിപ്പ് മമ്പാട് കേരള പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ്.
ലഹരിക്കെതിരെയുള്ള തന്റെ പോരാട്ടത്തില്‍ ലഹരിക്ക് അടിമപ്പെട്ട് ജീവിതം കൈവിട്ടു പോയവരില്‍ ഇതുവരെ 755 ഓളം യുവാക്കളെ ജിവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന് സാധാരണ ജീവിതം നയിക്കുവാന്‍ പ്രാപ്തരാക്കിയെന്ന് ഫിലിപ്പ് മമ്പാട് പറഞ്ഞു.

മക്കളേയും , വിദ്യാര്‍ത്ഥികളേയും യുവതലമുറയേയും അവരുടെ കുടംബവും സമൂഹവും സ്‌നേഹവും, പരിഗണനയും നല്‍കി എപ്പോഴും ചേര്‍ത്ത് നിര്‍ത്തണം.
അവര്‍ ഒറ്റപ്പെടാനും , അവഗണിക്കപ്പെടാനുമുള്ള സാഹചര്യങ്ങള്‍ കുടുംബാംഗങ്ങളും മാതാപിതാക്കളും, കുടുബത്തില്‍ തന്നെ സൃഷ്ടിക്കരുത്.
കുട്ടികളിലുണ്ടാകുന്ന നിരാശയും, അവഗണനയും, അപകര്‍ഷതാ ബോധവുമാണ് ലഹരിയുടെ മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനമെന്ന്
സര്‍ക്കാര്‍ ജോലിയും ലഹരിക്കെതിരെയുള്ള പോരാട്ടവും ഒരുമിച്ചു കൊണ്ടു പോകുന്ന അപൂര്‍വ്വം ഉദ്യോഗസ്ഥരിലൊരാളായ ഫിലിപ്പ് മമ്പാട് തനിക്ക് നല്‍കിയ ആദരവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞു.
സിയാദ് ഉസ്മാന്‍ വി എസ് നാരായണന്‍, സുരേഷ് കരിയാട്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഹരികുമാര്‍ കുന്നത്തൂര്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!