Local News
സഫാരി ആബിദ്ക്ക ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍

ദോഹ. ഖത്തര്‍ മലയാളികളുടെ പ്രിയങ്കരനും സാമൂഹ്യ സാംസ്‌കാരിക വ്യവസായിക മേഖലകളിലെ ശ്രദ്ധേയനുമായ സഫാരി ആബിദ്ക്ക ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് ദേശീയ ഉപാധ്യക്ഷനായി നിയോഗിക്കപ്പെട്ടു.
എല്ലാ രംഗങ്ങളിലും നേതൃ പാഠവവും കഴിയും തെളിയിച്ച ആബിദ്ക്കയുടെ പുതിയ നിയോഗം പ്രവാസ ലോകം ഏറെ സന്തോഷത്തോടെയാണ് ആഘോഷിച്ചത്.
പ്രിയപ്പെട്ട പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളും സഫാരി ആബിദ്ക്കയും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വ്യക്തിപരമായി ഏറെ സന്തോഷം പകരുന്നതാണെന്ന് മുസ് ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ല ഫേസ് ബുക്കില്‍ കുറിച്ചു.