Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയും സൗജന്യ പരിശോധനയും

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലുള്ള ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിക്കുന്ന മൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 2024 ഒക്ടോബര്‍ 18 വെള്ളിയാഴ്ച്ച റുമൈലയിലുള്ള ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വെച്ച് രാവിലെ 7 മണി മുതല്‍ 10 മണി വരെ നടക്കും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് പ്രാഥമിക പരിശോധനക്ക് (ആജ, ടൗഴമൃ,ആങക) ശേഷമുള്ള വിലയിരുത്തലിന് ശേഷം ആവശ്യമായവരെ ഹൃദ്രോഹ വിദഗ്ദ്ധര്‍ പരിശോധിക്കുന്നതായിരിക്കും, തുടര്‍ പരിശോധന ആവശ്യമുള്ളവര്‍ക്ക് ഹാര്‍ട്ട് ഹോസ്പിറ്റലിലേക്ക് റഫറന്‍സ് ലഭിക്കും.

ഹാര്‍ട്ട് സംബന്ധമായ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പരിമിതമായ ആളുകള്‍ക്കായിരിക്കും വൈദ്യ പരിശോധനക്കുള്ള അവസരം ലഭിക്കുക. എന്നാല്‍ പൊതു ജനങ്ങള്‍ക്ക് അന്നേ ദിവസം നടക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാം.

രജിസ്‌ട്രേഷനും, വിശദ വിവരങ്ങള്‍ക്കും 55 44 27 89 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button