മാപ്പിള കലാ വേദി ഖത്തര്‍ രൂപീകരിച്ചു

ദോഹ. സ്റ്റാര്‍ വോയിസ് ഖത്തറിനു കീഴില്‍ മാപ്പിള അറബി കലകളെ പ്രോല്‍സാഹിപ്പിക്കുവാനും, മൊയിന്‍കുട്ടി വൈദ്യര്‍, എസ് എ ജമീല്‍, പീര്‍ മുഹമ്മദ്, മൂസ എരഞ്ഞോളി പോലെയുള്ളവര്‍ പാടിപ്പതിഞ്ഞ ഗാനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിനും രൂപീകരിച്ച മാപ്പിള കലാവേദി ഖത്തറില്‍ ലോഞ്ച് ചെയ്തു.
ന്യൂ സലാത്ത സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ വെച്ച് നടന്ന പരിപാടി സയ്യിദ് മഷൂദ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ശേഷം തങ്ങളുടെ ഖവാലി യും ഗസല്‍ സന്ധ്യയും ഉണ്ടായിരുന്നു.
അബ്ദുല്‍ റൗഫ് കൊണ്ടോട്ടി മുഖ്യ അതിഥിയായ സംഗമത്തില്‍ ആഷിഖ് മാഹി, മുസ്തഫ എലത്തൂര്‍, അഡ്വക്കേറ്റ് മഹേഷ് കൃഷ്ണ, അബ്ദുള്ള തീരുര്‍കാട്, അബ്ദുല്‍ റൗഫ് മലയില്‍, റിയാസ് മണാട്ട്, എന്നിവര്‍ ആശംസാ ഭാഷണം നടത്തി.
ഒ.അബ്ദുള്ള ഹാജി പെരുന്നാള്‍ സന്ദേശം നല്‍കി. പ്രസിഡന്റ് ഫൈസല്‍ പേരാമ്പ്ര യുടെ അധ്യക്ഷതയില്‍ സ്റ്റാര്‍ വോയ്സ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ഫാറൂഖ് അബ്ദുള്ള സ്വാഗതം പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റര്‍ സമീല സുഹൈര്‍, കോര്‍ഡിനേറ്റര്‍മാരായ ഷിമാസ, റാഫി പറക്കാട്ടില്‍, സലീന, റാഫി പാലപ്പെട്ടി, സുറുമ നസീര്‍, അജ്മല്‍ റോഷന്‍, ഷഫീഖ് മുഹമ്മദ്, രാജി എന്നിവരും പരിപാടി നിയന്ത്രിച്ചു