നിയാര്‍ക് ഖത്തര്‍ ചാപ്റ്റര്‍ ഈദ് സംഗമം

ദോഹ. നിയാര്‍ക് ഖത്തര്‍ ചാപ്റ്റര്‍ ഈദ് സംഗമം ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ നടന്നു.
ജൂണ്‍ 20 ന് നടക്കാനിരിക്കുന്ന ‘Nurture & Heal: ഖത്തറില്‍ ഉള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് പോസ്റ്ററിന്റെ ഔദ്യോഗിക അനാച്ഛാദനമായിരുന്നു പരിപാടിയുടെ ഒരു പ്രധാന ആകര്‍ഷണം.
റിയാദ മെഡിക്കല്‍സെന്റര്‍, യൂണിക് നഴ്‌സസ് അസോസിയേഷന്‍, 98.6 എഫ്.എം മലയാളം എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിയാര്‍ക് ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്റഫ് കെ.പി. പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഐസിബിഎഫ് മെഡിക്കല്‍ ക്യാമ്പിന്റെ ഹെഡ് ആയ മിനി സിബിയും ഐസിബിഎഫ് മുന്‍ പ്രസിഡന്റ് സിയാദ് ഉസ്മാനും ചേര്‍ന്ന് പോസ്റ്റര്‍ അനാച്ഛാദനം ചെയ്തു.
നിയാര്‍ക് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഷാനഹാസ് എഡോഡി സ്വാഗതവും ജനറല്‍ സെക്രട്ടറി ജാഫര്‍ മുനഫര്‍ നന്ദിയും പറഞ്ഞു.