Local News

മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായ വിരുന്നായി ഇശല്‍നിലാവ് സീസണ്‍ 3

ദോഹ. തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്‌ളസ് അണിയിച്ചൊരുക്കിയ ഇശല്‍നിലാവ് സീസണ്‍ 3
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളിലെ തിങ്ങി നിറഞ്ഞ മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായമായ സംഗീത വിരുന്നായി.

ഖത്തറിലെ ശ്രദ്ധേയരായ മാപ്പിളപ്പാട്ടുഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ എന്നിവരാണ് ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള മികച്ച മാപ്പിളപ്പാട്ടുകളിലൂടെ ശ്രോതാക്കളെ കയ്യിലെടുത്തത്.
മാപ്പിളപ്പാട്ട് ചരിത്രത്തിലെ വ്യത്യസ്ത കാലങ്ങളെ പ്രതിനിധീകരിക്കുന്ന തെരഞ്ഞെടുത്ത പാട്ടുകള്‍ക്കൊപ്പം ആസ്വാദകരും ഏറ്റുപാടിയപ്പോള്‍ ഇശല്‍ നിലാല് സീസണ്‍ 3 സംഘാടകര്‍ക്കും കലാകാരന്മാര്‍ക്കും വേറിട്ട അനുഭവമായി.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി.മണികണ് ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ത്വാഹ മുഹമ്മദ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന്‍, കെ.എം.സി.സി ഗ്‌ളോബല്‍ വൈസ് പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ദ ഗ്രാന്‍ഡ് ഗോള്‍ഡ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍, കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ് പ്രസിഡണ്ട് മജീദ് അലി , ഡോം ഖത്തര്‍ മുഖ്യ ഉപദേഷ്ടാവ് മശ്ഹൂദ് തിരുത്തിയാട്, അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ജനറല്‍ മാനേജര്‍ പിടി മൊയ്തീന്‍ കുട്ടി, അബൂ ഹമദ് ടൂറിസം സിഇഒ റസ്സല്‍ ഹസ്സന്‍, സ്റ്റാര്‍ കാര്‍ ആക്‌സസറീസ് എംഡി നിഅ്മതുല്ല കോട്ടക്കല്‍, ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്‌സ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മീഡിയ പ്‌ളസും ഗ്രീന്‍ ജോബ്‌സും തമ്മിലുള്ള സഹകരണത്തിന്റെ ഔപചാരികമായ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് , ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സിദ്ധീഖ് അമീന്‍ എന്നിവരോടൊപ്പം നൗഫല്‍ പി.സി കട്ടുപ്പാറ, ഇര്‍ഫാന്‍ പകര, സിദ്ധീഖ് ചെറുവല്ലൂര്‍, അഷ്‌റഫ് അല്‍ ഹിത്മി, അബ്ദുല്‍ സലാം യൂണിവേഴ്സിറ്റി , ജാബിര്‍ പൊട്ടച്ചോല, സുബൈദാ ബഷീര്‍, ആര്‍ഷലാ തിരിവുവന്തപുരം , അബ്ദുല്‍ ഫാത്തിഹ് പള്ളിക്കല്‍ , റഷീദ് കമ്മളില്‍ , റഷീദ് കെ എം എ എന്നിവരടങ്ങിയ വളണ്ടിയര്‍ സംഘം പരിപാടിക്ക് നേതൃത്വം നല്‍കി.

സജ്‌ന സഹ്‌റാസായിരുന്നു പരിപാടിയുടെ അവതാരക.

Related Articles

Back to top button
error: Content is protected !!