Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്‍കാസ് ഖത്തറിന്റെ പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരം അഡ്വ. വി.എസ്. ജോയിക്ക്

ദോഹ. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരത്തിനായി മലപ്പുറം ഡിസിസി പ്രസിഡണ്ട് അഡ്വ. വി.എസ്. ജോയിയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. പ്രമുഖ എഴുത്തുകാരി ശ്രീമതി. സുധാ മേനോന്‍, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമത് ചരമ ദിനമായ ജൂലൈ 18 ന് ഐസിസി അശോക ഹാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ നോര്‍ക്ക- റൂട്‌സ് ഡയറക്ടര്‍ ജെ.കെ. മേനോന്‍ പുരസ്‌കാരം സമ്മാനിക്കും.

ഒരു ജനപ്രതിനിധിയല്ലാതിരിന്നിട്ട് കൂടി, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഒരു പ്രദേശത്തെ ജനങ്ങളെയൊന്നാകെ, ജാതി – മത – രാഷ്ട്രീയ വ്യത്യാസമില്ലാതെ ചേര്‍ത്തു പിടിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജോയിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് എന്ന് സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കൂടാതെ, പൊതുരംഗത്ത് ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജോയി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, പൊതുരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറക്ക് പ്രചോദനമാണെന്നും സമിതി അഭിപ്രായപ്പെട്ടു.

ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ഉമ്മന്‍ ചാണ്ടി അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.വി. ബോബന്‍, ഇന്‍കാസ് ട്രഷറര്‍ വി.എസ്. അബ്ദുള്‍ റഹ്‌മാന്‍, കോര്‍ഡിനേറ്റര്‍ ബഷീര്‍ തുവാരിക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles

Back to top button