സംസ്‌കൃതി ഖത്തര്‍ സാഹിത്യോത്സവം സമാപിച്ചു

ദോഹ : സംസ്‌കൃതി ഖത്തറിന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വക്രയിലെ ഡിപിസ് എം.ഐ.സെ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തിനു വിജയകരമായ പരിസമാപ്തി .
ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി കവിത,കഥ,ഉപന്യാസ,രചന മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മണ്‍മറഞ്ഞ മലയാള സാഹിത്യകുലപതികളുടെ ചിത്രങ്ങളാല്‍ അലങ്കരിച്ച വേദിയില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം കൊണ്ട്ശ്രദ്ദേയമായ സാഹിത്യോത്സവ അനുബന്ധ പരിപാടികള്‍ നടന്നത് .
പ്രവാസി സ്ത്രീകളുടെ എഴുത്തിനെപറ്റിയുള്ള കാഴ്ചപ്പാടുകളും അനുഭവങ്ങളും ചര്‍ച്ചയായ
‘പ്രവാസം, സ്ത്രീ, എഴുത്ത്’ എന്ന വിഷയത്തില്‍ നടന്ന ആദ്യ ഭാഗത്തില്‍ പ്രവാസി എഴുത്തുകാരികളായ ഷീല ടോമി, ഷമീന ഹിഷാം, സ്മിത ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു .
രണ്ടാം ഭാഗത്തില്‍ ‘വളരുന്ന മലയാള സാഹിത്യലോകം’ എന്ന വിഷയാസ്പദമാക്കി നടന്ന സെമിനാറില്‍ കേരളത്തിലെ പ്രശസ്ഥ എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ഷീല ടോമി, പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു . തങ്ങളുടെ സൃഷ്ടികളുടെ പിറവിയും അവയുടെ എഴുത്തുരീതികളും,അനുഭവങ്ങളും വിവരിച്ച സെമിനാര്‍ പ്രവാസി എഴുത്തുകാര്‍ക്കും സദസ്സിനും വേറിട്ട അനുഭവമായി .
വര്‍ത്തമാനകാലത്തെ മാധ്യമ കാഴ്ചപ്പാടുകള്‍ ചര്‍ച്ച വിഷയമായ സദസ്സിനോട് സംവാദിച്ച മാധ്യമ സെമിനാറില്‍ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എം വി നികേഷ് കുമാര്‍, ശരത് ചന്ദ്രന്‍ (കൈരളി ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ )ഷാനി പ്രഭാകരന്‍(മലയാള മനോരമ ) എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ചു .ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ക്കുള്ള സംസ്‌കൃതി ഉപഹാരങ്ങള്‍ ഭാരവാഹികള്‍ കൈമാറി .സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗം സിനി അപ്പുവിന്റെ കവിതാസമാഹാരം ‘കവിത തുമ്പികള്‍’ സുഭാഷ് ചന്ദ്രന്‍ പി എന്‍ ഗോപികൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു.
സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്ക് സുബാഷ് ചന്ദ്രന്‍, ഷീല ടോമി, പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.കഥാരചനയിലും കവിതാരചനയിലും ഭവന്‍സ് പബ്ലിക് സ്‌കൂളിലെ സാന്‍സി ബിജീഷും ഉപന്യാസത്തില്‍ പൊഡാര്‍ പേള്‍ സ്‌കൂളിലെ നശ്വ ഇബ്രാഹിമും വിജയികളായി.സംസ്‌കൃതി സ്ഥാപക നേതാക്കളും മുന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു . സംസ്‌കൃതി ആര്‍ദ്ര നിലാവ് കവിതാലാപനമത്സരത്തിലെ വിജയികള്‍ കവിതകള്‍ ആലപിച്ചു .
ചടങ്ങില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം സ്വാഗതവും സാഹിത്യ വിഭാഗം കണ്‍വീനര്‍ ശ്രീനാഥ് ശങ്കരന്‍കുട്ടി നന്ദിയും പറഞ്ഞു.
