Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ബേപ്പൂര്‍ പ്രവാസി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ. ഖത്തറിലെ ബേപ്പൂര്‍ നിവാസികളുടെ കൂട്ടായ്മയായ
ബേപ്പൂര്‍ പ്രവാസി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്നലെ നടന്ന ജനറല്‍ബോഡിയില്‍ റെഈസിനെ പ്രസിഡണ്ടായും താജുദ്ദീന് ജനറല്‍ സെക്രട്ടറിയായി റൗഫ് മലയില്‍നിന്ന് ട്രഷററായി തെരഞ്ഞെടുത്തു പുതിയ മുഖ്യരക്ഷാധികാരി ആയി തിരഞ്ഞെടുത്ത സാബിര്‍ ആണ് വേദി നിയന്ത്രിച്ചത് . പുതുതായി പത്തോളം എക്‌സിക്യൂട്ടീവ് മെമ്പര്‍മാരെയും തെരഞ്ഞെടുത്തു
മെസ്സ് കഫേ റസ്റ്റോറന്റില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഇതോടനുബന്ധിച്ച് നടന്ന ഓണാഘോഷ പരിപാടിയില്‍ ഫാമിലിയും കുട്ടികളുമടക്കം ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡണ്ട് റഈസ് അധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ റൗഫ് മലയില്‍ രണ്ടു വര്‍ഷത്തെ കമ്മിറ്റിയുടെ കണക്കും അവതരിപ്പിച്ചു.
ഖത്തറില്‍ ജോലി ചെയ്യുന്ന ബേപ്പൂര്‍ മുതല്‍ മാത്തോട്ടം വരെയുള്ള ആര്‍ക്കും ഈ സംഘടനയില്‍ അംഗമാകുന്ന താണ് വിശദവിവരങ്ങള്‍ക്ക് ഇതിന്റെ ഭാരവാഹികളുമായി ബന്ധപ്പെടുക
പ്രസിഡന്റ് .റഈസ് 50759224
ഖ.സെക്രെട്ടറി ..താജു 30483048
ട്രഷറര്‍ .റൗഫ് മലയില്‍ 74441277

Related Articles

Back to top button