Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

റോഡില്‍ വാഹനം ഡ്രിഫ്റ്റ് ചെയ്ത ഡ്രൈവര്‍ ഖത്തറില്‍ അറസ്റ്റില്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ റൗദത്ത് അല്‍ ഹമാമ ഭാഗത്ത് റോഡില്‍ വാഹനം ഡ്രിഫ്റ്റ് ചെയ്ത ഡ്രൈവര്‍ ഖത്തറില്‍ അറസ്റ്റില്‍ . ലാന്‍ഡ് ക്രൂയിസര്‍ കൊണ്ട് റോഡില്‍ അഭ്യാസം കാണിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്.
പിടികൂടിയ വാഹനത്തിന്റെ ചിത്രങ്ങളും നിയമലംഘനത്തിന്റെ വീഡിയോയും വകുപ്പ് അതിന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles

Back to top button