Breaking News
2025 ലെ ബിസിനസ് ട്രാവലര്‍ അവാര്‍ഡുകളില്‍ ഖത്തര്‍ എയര്‍വേയ്സിന് ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍’ അവാര്‍ഡ്

ദോഹ.2025 ലെ ബിസിനസ് ട്രാവലര്‍ അവാര്‍ഡുകളില്‍ ഖത്തര്‍ എയര്‍വേയ്സിന് ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍’ അവാര്‍ഡ് .ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ ഏറ്റവും മികച്ച ഇക്കണോമി ക്ലാസ്,ലോകത്തിലെ ഏറ്റവും മികച്ച ഫ്രീക്വന്റ് ഫ്‌ലയര്‍ പ്രോഗ്രാം, ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ലോഞ്ച് (അല്‍ മൗര്‍ജാന്‍ ലോഞ്ചുകള്‍, ) യൂറോപ്പിനും മിഡില്‍ ഈസ്റ്റിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും മികച്ച എയര്‍ലൈന്‍ എന്നീ അവാര്‍ഡുകളും ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി.


