
Local News
ഈദിയ്യ എടിഎമ്മുകള്‍ ഇന്നുമുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായുള്ള ഈദിയ്യ എടിഎമ്മുകള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
പ്‌ളേസ് വെന്‍ഡോം , മാള്‍ ഓഫ് ഖത്തര്‍, അല്‍ വക്ര ഓള്‍ഡ് സൂഖ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, അല്‍ മിര്‍ഖാബ് മാള്‍, വെസ്റ്റ് വാക്ക്, അല്‍ ഖോര്‍ മാള്‍, അല്‍ മീര-മുഐതര്‍, അല്‍ മീര-തുമാമ എന്നിവിടങ്ങളിലാണ് ഈദിയ്യ എടിഎമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ എടിഎമ്മുകള്‍5, 10, 50-100 മൂല്യങ്ങളില്‍ ഖത്തര്‍ റിയാലുകള്‍ പിന്‍വലിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.
ഈദ് വേളകളില്‍ കുട്ടികള്‍ക്ക് പണം സമ്മാനമായി നല്‍കുന്ന പരമ്പരാഗത ആചാരം തിരികെ കൊണ്ടുവന്ന് ഖത്തറി സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്.
