Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

രമേശ് നാരായണൻറെ നടപടി സാംസ്കാരിക അന്തസിന് നിരക്കാത്തത് – തനിമ

മാനോരഥങ്ങൾ എന്ന ആന്തോളജി സീരീസിൻറെ ട്രെയിലർ ലോഞ്ച് പരിപാടിയിൽ നടൻ ആസിഫ് അലിയെ പരസ്യമായി അപമാനിച്ച രമേശ് നാരായണൻറെ നടപടി കേരളത്തിൻറെ സാംസ്കാരിക അന്തസിന് ചേർന്നതല്ലെന്ന് തനിമ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പൊതുവേദിയിൽ പരസ്യമായി അപമാനിച്ചതിന് ശേഷം പത്ര സമ്മേളനത്തിലൂടെ നൽകിയ വിശദീകരണം സത്യസന്ധവും കലാകാരന് യോജിച്ചതുമായില്ല. ഇക്കാര്യത്തിൽ വേദിയിൽ തന്നെ സംഘാടകർ ഇടപെട്ട് തെറ്റുതിരുത്താനുള്ള ജാഗ്രത പാലിച്ചില്ല. പിന്നീട് മൊമെൻറോ നൽകിയ ചിത്രത്തിൻറെ സംവിധായകനും ഇക്കാര്യത്തിൽ ക്രിയാത്മക

ഇടപെടലുകൾ നടത്തിയില്ലെന്നും തനിമ അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡൻ്റ് ആദം അയൂബ് , ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി, മുഹമ്മദ് ശമീം, സക്കീർ ഹുസൈൻ തൃശൂർ, സലിം കുരിക്കളകത്ത്, ബാബു സൽമാൻ, ബഹിയ എന്നിവർ സംസാരിച്ചു.

Related Articles

Back to top button