Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്‍കാസ് ഖത്തര്‍ -കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റികള്‍ സംയുക്തമായി നിലമ്പുര്‍ ഉപതെരെഞ്ഞെടുപ്പ് വിജയഘോഷം സംഘടിപ്പിച്ചു

ദോഹ. ഇന്‍കാസ് ഖത്തര്‍ -കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റികള്‍ സംയുക്തമായി നിലമ്പുര്‍ ഉപതെരെഞ്ഞെടുപ്പ് വിജയഘോഷം സംഘടിപ്പിച്ചു. ഖത്തറിലെ തുമാമ കെഎംസിസി ഹാളിലാണ് ഇന്‍കാസ്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം മധുരം പങ്കിട്ട് ആഘോഷിച്ചത്.

കെഎംസിസി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, ഇന്‍കാസ് ഖത്തര്‍ ആക്ടിങ് പ്രസിഡന്റ് താജു എം സി എന്നിവര്‍ സംസാരിച്ചു.

എല്‍ഡിഎഫ് ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങള്‍ കാണുകയാണ്. തെരഞ്ഞെടുപ്പില്‍ യുഡിഫ് നേതാക്കളും പ്രവര്‍ത്തകരും ചിട്ടയായും ഐക്യത്തോടെയും പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ചതെന്ന് ഡോ.അബ്ദുല്‍ സമദ് പറഞ്ഞു.
നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് വിജയം വരാന്‍ പോകുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് കരുത്തു പകരുമെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ വിജയം ആവര്‍ത്തിക്കാന്‍ പ്രവാസികളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്നും ഇന്‍കാസ് ഖത്തര്‍ ആക്ടിങ് പ്രസിഡന്റ് എം സി താജു പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി.

ജില്ലാ നേതാക്കളായ സവാദ് വെളിയംകോട്, റിയാസ് വാഴക്കാട്, ആഷിഖ് തിരൂര്‍, അക്ബര്‍ വെങ്ങാശ്ശേരി, സിദ്ദിഖ് ചെറുവല്ലൂര്‍ ,റഫീഖ് പള്ളിയാലില്‍, എന്നിവര്‍ വിജയഘോഷത്തിന് നേതൃത്വം നല്‍കി.

ഇന്‍കാസ് -കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ വര്‍ക്കി ബോബന്‍ , എബ്രഹാം ജോസഫ് , പ്രദീപ് പിള്ള , അലി മൊറയൂര്‍ , ബഷീര്‍ തുവരിക്കല്‍ എന്നിവരും ജില്ലാ ഭാരവാഹികളും ആഘോഷത്തില്‍ പങ്കെടുത്തു.

Related Articles

Back to top button