Breaking News
ഇന്ത്യാ പാക് വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചതിനെ ഖത്തര്‍ സ്വാഗതം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും അതുവഴി മേഖലയുടെ സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെയാണ് കരാര്‍ ്പ്രതിഫലിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.



