Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഈസ്റ്റുവെസ്റ്റ് അല്‍ട്രാമാരത്തോണില്‍ ഇന്ത്യയുടെ അഭിമാനമായി കൊയിലാണ്ടി നന്തി കോടിക്കല്‍ സ്വദേശി ടി.പി.നൗഫല്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഈസ്റ്റുവെസ്റ്റ് അല്‍ട്രാമാരത്തോണില്‍ ഇന്ത്യയുടെ അഭിമാനമായി കൊയിലാണ്ടി നന്തി കോടിക്കല്‍ സ്വദേശി ടി.പി.നൗഫല്‍. നൂറോളം രാജ്യങ്ങളില്‍നിന്ന് 120 ആളുകള്‍ പങ്കെടുത്ത 90 കിലോമീറ്റര്‍ അള്‍ട്രാ മരത്തോണ്‍ റണ്ണില്‍ വ്യക്തികത റെക്കോര്‍ഡ് കരസ്തമാക്കി ഇന്ത്യക്കാരില്‍ ഒന്നാമതായി ഫിനിഷ് ചെയ്തുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

ആത്മാര്‍ത്ഥതയും കഠിനാധ്വാനവും കൈവിടാതെ ഏറെ കാലത്തെ പരിശ്രമത്തെ തുടര്‍ന്നാണ് ഈ വിജയം.വരാന്ത്യത്തിലും ഒഴിവു ദിവസങ്ങളിലുമായി ഖത്തറില്‍ അറിയപ്പെടുന്ന വെല്‍നസ് ചാലഞ്ചേര്‍സ് എന്ന കൂട്ടായ്മയില്‍ നിന്ന് പരിശീലനം നേടിയാണ് നൗഫല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

Related Articles

Back to top button