Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് മരണം 300 കടന്നു, ഇന്നും 3 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് മരണം 300 കടന്നു, ഇന്നും 3 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 870 പേര്‍ക്ക് കോവിഡ്, മൊത്തം ചികില്‍സയിലുള്ള രോഗികള്‍ 16776 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15544 പരിശോധനകളില്‍ 122 യാത്രക്കാരടക്കം 870 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 468 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 16776 ആയി.

49 വയസ്സുള്ള ഒരാളും 71 വയസ്സുള്ള രണ്ട് പേരും മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 301 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 189 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1674 ആയി. 38 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 396 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button