Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഡോ.എസ്. അഹമ്മദ് രാഷ്ട്രീയ രത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം. എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാനും പത്രപ്രവര്‍ത്തകനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ അക്ടിവേഴ്‌സ് കൗണ്‍സിലിന്റെ 20 25 – ലെ രാഷ്ട്രീയ രത്‌ന പുരസ്‌ക്കാരം ന്യൂദെല്‍ഹി സാമ്രാട്ട് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വച്ച് സ്വീകരിച്ചു. ദല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഡോ. അനുരു ദ് ലാല്‍ , മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി. സെന്‍ട്രല്‍ കമ്മിറ്റി മുതിര്‍ന്ന അംഗവുമായ ഡോ. രാജ്മാന്‍ മേന്ദ്ര സിംഗ്, ജ്യൂറി ചെയര്‍മാനും ദല്‍ഹി എം.എല്‍.എ. അഡ്വ: സോമനാഥ് ഭാരതി , അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡണ്ട് മുന്ന കുമാര്‍, ജി.എ.സി.
ചെയര്‍മാന്‍ അഡ്വ. ആര്‍.ശെല്‍വന്‍ എന്നിവരില്‍ നിന്നും അവാര്‍ഡും കീര്‍ത്തിപത്രവും സ്വീകരിച്ചു. മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അഹമ്മദിനെ അവാര്‍ഡിനായി പരിഗണിച്ചത്. 2019, 2024 എന്നീ വര്‍ഷങ്ങളിലും ജി.എ.സി. അഹമ്മദിനെ അവാര്‍ഡുകള്‍ക്ക്
തിരഞ്ഞെടുത്തിരുന്നു

Related Articles

Back to top button