Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിന് സമീപം ഇഫ്ത്താര്‍ ടെന്റുകള്‍ സജീവമാക്കണമെന്ന് ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി

ദോഹ:-കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ എയര്‍പ്പര്‍പ്പോര്‍ട്ടിന്റെ പ്രവര്‍ത്തന സമയം രാത്രി കാലങ്ങളില്‍ ആയതിനാല്‍ വിദൂര സ്ഥലങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് പ്രവാസികാര്യ കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രിയോടും,നോര്‍ക്ക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മനോടും ,ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റും തുറമുഖം വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവിലിനോടും വകുപ്പ് മന്ത്രിമാരെ നെരില്‍ കണ്ട് വിശ്വസികളുടെ ആവശ്യം അറിയിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കരിപ്പുരിലെ യാത്രകരുടെ ജന ബാഹുല്യം കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളോടും ഇഫ്ത്താര്‍ ടെന്റുകള്‍ അധികരിപ്പിക്കാനും യോഗം ആവശ്യപ്പെട്ടു .മുബാറക്ക് നെല്ലിയാളി,റഷീദ് പെരുന്തല്ലൂര്‍,സുബൈര്‍ തിരൂര്‍,സമദ് പെരിന്തല്‍മണ്ണ,സനാഹ് പയ്യനങ്ങാടി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു

Related Articles

Back to top button