Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ജൂലൈ 31 മുതല്‍ ഏഴ് പുതിയ റൂട്ടുകളില്‍ ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി മുവാസലാത്ത്

അമാനുല്ല വടക്കാങ്ങര

ദോഹ:ജൂലൈ 31 മുതല്‍ ഏഴ് പുതിയ റൂട്ടുകളില്‍ ബസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഖത്തറിലെ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് . എല്‍ 509, എല്‍ 524, എല്‍ 529, ആര്‍.705, ടി 603, ടി 607, ടി 611 എന്നിവയാണ് പുതിയ റൂട്ടുകള്‍. ഇന്‍ഡസ്ട്രിയല്‍ ഏരിയ ബസ് സ്റ്റേഷന്‍ മുതല്‍ ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ വരെ, അല്‍ റുവൈസ് മുതല്‍ അല്‍ ഖോര്‍ മാള്‍, അല്‍ ഗരാഫ ബസ് സ്റ്റേഷന്‍ മുതല്‍ അല്‍ മതാര്‍ അല്‍ ഖദീം മെട്രോ സ്റ്റേഷന്‍ എന്നിവയാണ് പ്രധാനപ്പെട്ട പുതിയ റൂട്ടുകള്‍.

എം 210, എം 302, എം 311, എം 315 എന്നീ പുതിയ മെട്രോലിങ്ക് റൂട്ടുകളും അന്നു തന്നെയാരംഭിക്കും.

എന്നാല്‍ നാളെ മുതല്‍ 32, 201 എന്നീ റൂട്ടുകള്‍ നിര്‍ത്തലാക്കുമെന്നും മുവാസലാത്ത് അറിയിച്ചു.

Related Articles

Back to top button