Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി.കെ.ജോണിന് കൈരളി ടി.വി യുടെ ആദരവ്

ദോഹ : സ്വാദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ക്ക് നേതിര്‍ത്വം നല്‍കുന്ന സംരഭകനും ഖത്തറിലെ പ്രമുഖ പ്രോജെക്ട് സപ്ലൈസ് കമ്പനിയായ ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി.കെ.ജോണിന് കൈരളി ആദരവ് നല്‍കി .
കൈരളിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇത്തിഹാദ് അരീന യാസ് ഐസലാന്‍ഡസില്‍ നടന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ മെഗാസ്റ്റാറും കൈരളി ടി.വി ചെയര്‍മാനുമായ മമ്മൂട്ടി ,കൈരളി ടി.വി മനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം.പി എന്നിവരുടെ സാന്നിധ്യത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കൈരളിയുടെ ആദരവ് ജെബി.കെ.ജോണിന് കൈമാറിയത്.

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മണ്ണത്തൂര്‍ തെക്കന്‍ പിറമാടത്തില്‍ എളിയ കര്‍ഷക കുടുംബത്തില്‍ കെ.പി ജോണിന്‍െയും ചിന്നമ്മയുടെയും മൂത്തമകനായിട്ടാണ് ജെബി കെ ജോണ്‍ ജനിച്ചത് .മാതാപിക്കളുടെ സ്മരണാര്‍ത്വം കോല്‍ക്കുന്നേല്‍ ജോണ്‍ ,ചിന്നമ്മ ഫൌണ്ടേഷന്‍ ആഭിമുഖ്യത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു .കോവിഡ് ,പ്രളയ ,വയനാട് ദുരന്ത മേഖലകളില്‍ അടക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃക തീര്‍ത്തു .
പാവപ്പെട്ടവര്‍ക്ക് രണ്ട് വീടുകളും നിര്‍മ്മിച്ച് നല്‍കി .വസ്ത്രം,ഭക്ഷണം ,പഠനത്തില്‍ മികവുള്ള നിര്‍ദ്ധരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ,സ്‌കോളര്‍ഷിപ്പ് എന്നിവയും ചാരിറ്റി പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി നല്‍കിവരുന്നു .പ്രവാസലോകത്തെ സാമൂഹിക സാംസ്‌കാരിക സേവന രംഗത്തും ജെബിയുടെ സാന്നിധ്യം ശ്രദ്ദേയമാണ് .സൗദി,കുവൈറ്റ് എന്നീ രാജ്ജ്യങ്ങളിലെ ആറുവര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് 1999 ല്‍ ദോഹയില്‍ എത്തിച്ചേരുന്നത് .ഒരുദശാബ്ദത്തോളമുള്ള പ്രവര്‍ത്തന പരിചയം കൈമുതലാക്കിയാണ് 2008 ഖത്തര്‍ ടെക് എന്ന കമ്പനിക്ക് തുടക്കം കുറിക്കുന്നത്.കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളിലായി ഖത്തറിലെ അഭിമാനകരമായ നിരവധി പ്രോജെക്റ്റുകള്‍ക്കായി ഖത്തര്‍ ടെക് അവരുടെ വിശ്വസനീയമായ പങ്കാളികളായി മുന്നേറുന്നു . അര്‍പ്പണബോധത്തിലും കഠിനാധ്വാനത്തിലൂടെ ബിസിനെസ് സാമൂഹിക സാംസ്‌കാരികചാരിറ്റി മേഖലകളിലെ വേറിട്ട മാതൃകളെ മുന്‍നിര്‍ത്തി നിരവധി പുരസ്‌കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടിട്ടുണ്ട്.2023 യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം,2024 എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ മാനവ സേവാ അവാര്‍ഡ്,ന്യൂ ഡല്‍ഹി യിലെ ഡോ:ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ,2024 ലെ വീക്ഷണം അവാര്‍ഡ് ,മംഗളം പുരസ്‌കരത്തിനും അദ്ദേഹം അര്‍ഹനായി.ആശ ജെബി ഭാര്യയും എല്‍ദോസ് ജെബി,ജീസ് ജെബി എന്നിവര്‍ മക്കളാണ് .

Related Articles

Back to top button