Local News
അല്‍ ഖോറിലെയും മിസൈദിലെയും പ്രവാസി സമൂഹവുമായി ആശയവിനിമയം നടത്തി ഐസിബിഎഫ് ടീം

ദോഹ. ഖത്തറിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഐസിബിഎഫ് മാനേജ്‌മെന്റ് ടീം അല്‍ ഖോറിലെയും മിസൈദിലെയും പ്രവാസി സമൂഹവുമായി ആശയവിനിമയം നടത്തി .
പ്രതിസന്ധി നേരിടുന്നതിന് പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് സംവിധാനങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും ആശങ്കകള്‍ ദൂരീകരിക്കാനുമായിരുന്നു സന്ദര്‍ശനം.
സമൂഹത്തിന് ആവശ്യമുള്ളപ്പോഴെല്ലാം സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ ഐസിബിഎഫ് മുന്‍പന്തിയിലുണ്ടാകുമെന്ന് സംഘം ഉറപ്പുനല്‍കി
