Breaking NewsUncategorized
ഇസ്രായേലിന്റെ ധാര്‍ഷ്ട്യ നയങ്ങളെ അപലപിച്ച് അറബ് മന്ത്രിമാര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ കണ്‍സള്‍ട്ടേറ്റീവ് യോഗം ഇസ്രായേലിന്റെ ധാര്‍ഷ്ട്യ നയങ്ങളെ ശക്തമായി അപലപിച്ചു.
ഫലസ്തീന് സമാധാന ശ്രമങ്ങള്‍ സംബന്ധിച്ച പുതിയ ഇസ്രായേലീ ഗവണ്മെന്റിന്റെ പ്രസ്താവന തികച്ചും നിഷേധാത്മകമാണെന്നും അന്താരാഷ്ട്ര ധാരണകളെ നിരാകരിക്കുന്നതാണെന്നും യോഗം വിലയിരുത്തി. അധിനിവേശം നടത്തിയ കിഴക്കന്‍ ജറൂസലേമില്‍ മാര്‍ച്ച് നടത്താനുള്ള ശ്രമം പ്രതിഷേധാര്‍മാണ് . ഇസ്രായേലീ നടപടി പ്രകോപനപരമാണെന്നും ഫലസ്തീന് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കിയേക്കുമെന്നും യോഗം വിലയിരുത്തി.
ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ ഥാനിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.