Breaking News
വേനലവധി കഴിഞ്ഞ് സ്ക്കൂളുകള്‍ തുറക്കുന്നു, സ്ക്കൂള് ട്രാന്‍സ്പോര്‍ട്ടേഷനില്ലാത്തത് രക്ഷിതാക്കളെ കുഴക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : വേനലവധി കഴിഞ്ഞ് സ്ക്കൂളുകള്‍ തുറക്കുന്നു, സ്ക്കൂള് ട്രാന്‍സ്പോര്‍ട്ടേഷനില്ലാത്തത് രക്ഷിതാക്കളെ കുഴക്കുന്നു. കോവിഡ് പ്രതിസന്ധികാരണം 50 ശതമാനം ശേഷിയിലാണ് സ്ക്കൂളുകള്‍ പ്രവര്‍ത്തിക്കുക. സ്ഥിതിഗതികള്‍ നോര്മലാകുന്നതുവരെ ബ്ളന്‍ഡഡ് ലേണിംഗായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സ്ക്കൂള് ട്രാന്സ്പോര്ട്ടേഷന് നല്‍കാനാവില്ലെന്നാണ് ചില സ്ക്കൂളുകളുടെ നിലപാട്.
പല സ്ക്കൂളുകളും ഇതിനകം തന്നെ രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ നല്കി കഴിഞ്ഞു. കുട്ടികളെ കൃത്യസമയത്ത് സ്ക്കൂളിലെത്തിക്കണമെന്നാണ് സര്‍ക്കുലറിലുള്ളത്. ഇത് ജോലി ചെയ്യുന്ന പല രക്ഷിതാക്കള്‍ക്കും പ്രയാസം സൃഷ്ടിക്കും.