Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സ്‌നേഹതീരം ഖത്തര്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറിലെ കുടുംബ കൂട്ടായ്മയായ സ്‌നേഹതീരം ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് നടത്തി. ദോഹ ഹമദ് ഹോസ്പിറ്റല്‍ പരിസരത്തുള്ള ഹമദ് ബ്ലഡ് ഡോണേഷന്‍ പുതിയ ബ്ലോക്കില്‍ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഫോക് പ്രെസിഡന്റ് കെ.കെ ഉസ്മാന്‍ എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. സ്‌നേഹതീരം ജനറല്‍ സെക്രട്ടറി സലിം ബി.ടി.കെ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് എം.വി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അലി കളത്തിങ്ങള്‍ നന്ദി രേഖപ്പെടുത്തി.

സുമി ഷിയാസ്, റസീന സലീം, ഷംല സാജിദ്, ഫൗസിയ ഫര്‍ഹാസ്, ജസ്മിന്‍ ജെസീല്‍, വഹീദ മുസ്തഫ, സമീറ അബ്ദുള്ള, ആഷിക് മാഹി, സാജിദ് ബക്കര്‍ ഷിയാസ് ,നിസാര്‍, ഫര്‍ഹാസ്, ആരിഫ്, നൗഷദ് മതയോത്, ഷബീര്‍, ജസീല്‍, ബഷീര്‍, സുനീര്‍, ഷമീം, അഷ്റഫ് വടകര, ഫെമി ഗഫൂര്‍, ഹസ്‌ന അഷ്റഫ്, മുംതാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button