Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഇന്‍കാസ് മലപ്പുറം സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ദോഹ: ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ബഹുജന പങ്കാളിത്തത്തോടെ വിജയകരമായി. ഹമദ് ഹോസ്പിറ്റലിലെ പുതിയ ബ്ലഡ് ഡൊണേഷന്‍ സെന്ററിലായിരുന്നു ക്യാമ്പ്. മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വക്കേറ്റ് വി എസ് ജോയ് സൂമിലൂടെ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും സംബന്ധിച്ച ക്യാമ്പില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു. ഇന്‍കാസ് മലപ്പുറം ജില്ല നേതാക്കളായ ഹൈദര്‍ ചുങ്കത്തറ, സലാം സി.എ, അഷ്‌റഫ് നന്നംമുക്ക്, ബഷീര്‍ കുനിയില്‍, അഷ്‌റഫ് വകയില്‍, വിനോദ് കീഴാറ്റൂര്‍, ഷിഹാബ് നരണിപ്പുഴ, മുസ്തഫ, സന്ദീപ്, നൗഫല്‍ കട്ടുപ്പാറ, ജംശീദ്, ഷംസീര്‍ കാളാച്ചാല്‍, റിയാസ് വാഴക്കാട്, ആഷിഖ് തിരൂര്‍, ശറഫുദ്ധീന്‍, സുബൈര്‍, അമീര്‍ കോട്ടപ്പുറത്ത്, നിയാസ്, സന്തോഷ്, ഹാദി, നൗഫല്‍ ചെമ്മാട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു.

Related Articles

Back to top button