Archived Articles
മുപ്പത്തൊന്നാമത് ദോഹ പുസ്തകോല്‍സവം സമാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ പത്തു ദിവസങ്ങളായി ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വായനയും കലാപ്രകടനങ്ങളും സാംസ്‌കാരിക വിനിമയ പരിപാടികളും കൊണ്ട് ശ്രദ്ധേയമായ മുപ്പത്തൊന്നാമത് ദോഹ പുസ്തകോല്‍സവം സമാപിച്ചു.
കോവിഡ് മഹാമാരിയുടെ ഭീഷണിക്കിടയിലും സമൂഹത്തിലെ നിരവധി പേര്‍ പുസ്തകമേള സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
37 രാജ്യങ്ങളില്‍ നിന്നുള്ള 430 പ്രസാധകരും 90 ഏജന്‍സികളും പങ്കെടുത്ത പുസ്തകോല്‍സവത്തില്‍ ശ്രദ്ധേയമായ പല സാംസ്‌കാരിക പരിപാടികളും അരങ്ങേറിയിരുന്നു.