മുസ്ഹഫ് ഖത്തറിന്റെ 7 ലക്ഷം കോപ്പികള്‍ അച്ചടിക്കാനൊരുങ്ങി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: മുസ്ഹഫ് ഖത്തറിന്റെ 7 ലക്ഷം കോപ്പികള്‍ അച്ചടിക്കാനൊരുങ്ങി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം. മുസ്ഹഫ് ഖത്തറിന്റെ അഞ്ചാം പതിപ്പിന്റെ മൂന്ന് വലുപ്പങ്ങളിലായി 7 ലക്ഷം കോപ്പികള്‍ അച്ചടിക്കുന്നതിന് തുര്‍ക്കിഷ് പ്രിന്റിംഗ് പ്രസ് ബില്നെറ്റ് പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗുമായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം കരാര്‍ ഒപ്പിട്ടു.
മന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അഹമ്മദ് അല്‍ നുഐമിയും പ്രിന്റിംഗ് പ്രസ് ഡയറക്ടര്‍ എര്തുഗ്രുള് ഒസ്തുര്ക്കുമാണ് കരാര്‍ ഒപ്പിട്ടത്.
കരാര്‍ ഒപ്പിട്ട തീയതി മുതല്‍ പേപ്പര്‍ വിതരണ കാലയളവ് ഉള്‍പ്പെടെ ഒരു വര്‍ഷംകൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുക. അഞ്ചാം പതിപ്പ് പൂര്‍ത്തിയാകുമ്പോള്‍ മുസ്ഹഫ് ഖത്തറിന്റെ അച്ചടിച്ച കോപ്പികളുടെ എണ്ണം ഏകദേശം 34 ലക്ഷമാകും.
മുസ്ഹഫ് ഖത്തറിന്റെ ആദ്യ പകര്‍പ്പ് 2010 ലാണ് പുറത്തിറക്കിയത്.