Uncategorized

പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പിന്തുണയുമായി മല്‍ഡോവ എംബസി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതിക്ക് പിന്തുണയുമായി മല്‍ഡോവ എംബസി

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു ദശലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ പൊതു പാര്‍ക്കുകള്‍ വകുപ്പ് ഇന്നലെ രാവിലെ അല്‍ സലത്ത പാര്‍ക്കില്‍ സംഘടിപ്പിച്ച തൈ നടല്‍ കാമ്പയിനില്‍ ഖത്തറിലെ മല്‍ഡോവ അംബാസിഡര്‍ ഡോ. വിക്ടര്‍ ട്രിവന്‍കര്‍ ചെടികള്‍ നട്ടു.

പൊതുപാര്‍ക്ക് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹീം അല്‍ സാദയും എംബസിയിലേയും പരിസ്ഥിതി മന്ത്രാലയത്തിലേയയും ഉദ്യോഗസ്ഥഥരും ചടങ്ങില്‍ സംബന്ധിച്ചു.

മരം ഒരു വരം എന്ന സുപ്രധാനമായ ആശയത്തിന് അടിവരയിടുന്നതോടൊപ്പം പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ് കാമ്പയിന്‍ സംവിധാനിച്ചിരിക്കുന്നത്.

ആഗോള താപനവും കാലാവസ്ഥ മാറ്റവുമൊക്കെ ഗുരുതരമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ദൗത്യമാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്.

ഖത്തറിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തിയാണ് ഈ കാമ്പയിന്‍ മന്ത്രാലയം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!