ദേശീയ കായിക ദിനം ശൈഖ മൗസ ഉദ്ഘാടനം ചെയ്തു
ദോഹ. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക വ്യായാമങ്ങളുടേയും കായികാഭ്യാസങ്ങളുടേയും പ്രാധാന്യം അടയാളപ്പെടുത്തി ചോയ്‌സ് ഈസ് യുവേര്‍സ് എന്ന സുപ്രധാനമായ സന്ദേശവുമായി നടത്തിയ പന്ത്രണ്ടാമത് ദേശീയ കായികദിനാഘോഷ പരിപാടികള്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ ഉദ്ഘാടനം ചെയ്തു
തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ആഴത്തില്‍ ആഘാതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച വാക്കത്തോണില്‍ ശൈഖ മൗസ പങ്കെടുത്തു.
തുര്‍ക്കി-സിറിയ ഭൂകമ്പബാധിതര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനായിരുന്നു ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ‘വാക് ഫോര്‍ എ കോസ്’ എന്ന പേരിലുള്ള വാക്കത്തോണ്‍ സംഘടിപ്പിച്ചത്. ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി, ശൈഖ് ജൗആന്‍ ബിന്‍ ഹമദ് അല്‍ താനി തുടങ്ങി നിരവധി പ്രമുഖര്‍ വാക്കത്തോണില്‍ പങ്കെടുത്തു.